sadgamaya sunscreen cream

 ഫ്‌ളാക്‌സ്‌ സീഡ് ജൽ 

അലോവേര ജെൽ 

വിറ്റ്. ഇ ടാബ്ലറ്റ് -2 


ടാൽക്കം പൌഡർ കെമിക്കൽ ചേർന്നതാണ്. ഉപയോഗം കഴിയുന്നതും കുറയ്ക്കുക. ഉപയോഗിക്കാതിരുന്നാൽ അത്രയും നല്ലതു.

ഇന്ന് മുഖം വെട്ടി തിളങ്ങാൻ ഒരു ഉപായം പറയാം :-

1.  കുറച്ചു തൈര് എടുത്തു മുഖത്തു തേച്ചു പിടിപ്പിക്കുക. കുറച്ചു കഴിഞ്ഞു മൃദുവായ ഒരു നല്ല കോട്ടൺ തുണി കൊണ്ട് പതിയെ മുഖത്തു ഉരസുക. മുഖത്തെ അഴുക്ക് എല്ലാം പോയി വൃത്തി ആകും. ഇത് ഇടയ്ക്കു ഇടയ്ക്കു ചെയ്താൽ മുഖം നല്ല തിളക്കം വരുകയും ചെയ്യും സുഷിരങ്ങൾ അടയാത്തതു കൊണ്ട് മുഖക്കുരു കുറയുകയൂം ചെയ്യും.


2.  കറ്റാർവാഴ ജെൽ 

കറ്റാർവാഴ കഴമ്പു മാത്രം ഒരു സ്പൂൺ കൊണ്ട് വടിച്ചെടുക്കുക. ഇത് പഴയ മിക്സിയുടെ ജാറിൽ എടുത്ത് നന്നായി അടിച്ചു എടുക്കുക. ഇതിൽ രണ്ടു വിറ്റാമിന് ഇ ടാബ്  സൂചി കൊണ്ട് ദ്വാരം ഇട്ടു അകത്തെ ദ്രാവകം കൂടെ ചേർത്ത് വീണ്ടും അടിക്കുക.  ഇത് ഒരു പാത്രത്തിൽ ആക്കി വേറെ ഒരു പാത്രത്തിലെ തിളച്ച വെള്ളത്തിൽ ഇറക്കി വച്ച് ചൂടാക്കുക.   മുഖത്തു തേക്കാൻ നല്ലൊരു മിശ്രിതം ആണ് ഇത്. കുപ്പിയിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ    കേടു കൂടാതെ ഇരിക്കും.


3. സൺസ്‌ക്രീൻ ക്രീം 

കുറച്ചു ഫ്‌ലാക്സ് സീഡ് തലേ ദിവസം കുതിരാൻ ഇട്ടു വയ്ക്കുക. രാവിലെ കൊഴുത്ത ദ്രാവകം അരിപ്പ ഉപയോഗിച്ച് വേര്തിരിച്ചെടുക്കുക. ഇതിൽ കറ്റാർവാഴ ജെൽ കൂടെ ചേർത്ത് അടിച്ചു എടുത്തു ഒരു പത്രത്തിലെ വെള്ളത്തിൽ ഇറക്കി വച്ച് ചൂടാക്കി കുപ്പിയിൽ ആക്കി സൂക്ഷിക്കാം. യാത്ര പോകുമ്പോൾ ഇത് മുഖത്തു പുരട്ടി പോയാൽ കരുവാളിപ്പ് ഉണ്ടാകില്ല.   



Comments

Popular posts from this blog

ചെറുപയർ അത്ര ചെറിയവനല്ല

Papaya