കറിവേപ്പില പോലെ
കറിവേപ്പില പോലെ എന്നൊരു ചൊല്ല് ഉണ്ട്. ആവശ്യം കഴിഞ്ഞു വലിച്ചെറിയുക എന്നാണ് അർഥമാക്കുന്നത്. എന്നാൽ ഇത് മനസിലാക്കൂ ആവശ്യം കഴിഞ്ഞു വലിച്ചെറിയാനുള്ളതല്ല കറി വേപ്പില. ആന്റി ഓക്സിഡന്റ്സ് കൊണ്ട് സമ്പുഷ്ടമായ കറിവേപ്പ് കാൽസിയം ഫോസ്ഫറസ് അയൺ വിറ്റാമിന് എ ബി സി ആൻഡ് ഇ, നാരുകൾ എന്നിവയാൽ സമൃദ്ധമാണ്. ഇത് ഒരു ഹെയർ ഹെയർ പ്രോഡക്റ്റ് ആയും ഹെർബൽ ടി ആയും ഉപയോഗിക്കാം.
പാൽ കഴിഞ്ഞാൽ കാൽസ്യത്തിന്റെ നിറഞ്ഞ കലവറ ആണ് കറിവേപ്പ്. ഇനി ഇത് എങ്ങനെ ആഹാരത്തിൽ ഉപയോഗിക്കാം എന്ന് നോക്കാം. കറികളിൽ താളിക്കുന്നതിനു പകരം അരച്ച് ചേർത്ത് ഉപയോഗിക്കുക. ചട്ണി ഉണ്ടാക്കുമ്പോൾ കുറച്ചു കറിവേപ്പ് കൂടെ ചേർത്താൽ സ്വാദു വർദ്ധിക്കുന്നതായി കാണാം.
അത് പോലെ ബിരിയാണിയിൽ പുതിന ഇല ക്കു പകരം കറി വെപ്പ് അറിഞ്ഞു ചേർക്കാം. ദഹനത്തെ ഉദ്ദീപിപ്പിക്കുന്ന ഇവ ഡയബറ്റിസ്, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും ഉത്തമം ആണ്. ഇവ കറിയിൽ ചേർത്താൽ ഉണ്ടാകുന്ന സുഗംഷം കുട്ടികളെ ആഹാരം കഴിക്കാൻ പ്രേരിപ്പിക്കുന്നു.
ഇനി ദോശയിലും ചമ്മന്തിയിലും സജീവ സാന്നിധ്യമായി കരി വെപ്പ് നിങ്ങളുടെ അടുക്കളയിൽ ശോഭിച്ചു ആരോഗ്യം കാക്കട്ടെ എന്ന് ആശംസിക്കുന്നു.
Nutritional Value of Curry Leaves
Nutrient Amount per 100g
Calories 66 kcal
Carbohydrates 14.1 g
Protein 6.1 g
Fat 1.0 g
Dietary Fiber 6.4 g
Calcium 830 mg
Phosphorus 57 mg
Iron 15 mg
Magnesium 105 mg
Vitamin C 240 mg
Vitamin A 6186 IU
Vitamin B6 0.1 mg
Vitamin E 0.8 mg
Vitamin K 300 µg
Comments
Post a Comment